കരിപ്പൂർ വിമാനത്താവളം വഴി യാത്ര പുറപ്പെടുന്ന യാത്രക്കാർ ചുരുങ്ങിയത് നാലു മണിക്കൂർ മുൻപേ എങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് നോട്ടീസ് പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ. സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തമാക്കുന്നതിനാൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് ഈ മാസം 31 വരെ നേരത്തെ എത്താൻ യാത്രക്കാർക്ക് നിർദ്ദേശം നൽകുന്നതെന്ന് എയർലൈൻ അധികൃതർ പുറത്തുവിട്ട നോട്ടീസിൽ വ്യക്തമാക്കുന്നു.
ഇതോടൊപ്പം മറ്റുചില നിർദ്ദേശങ്ങളും എയർ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാൻഡ് ബാഗേജുകൾ കർശനമായി പരിശോധിക്കുന്നതിനാൽ ഹാൻഡ് ബാഗേജ് 7 കിലോയിൽ കൂടാൻ പാടില്ല, യാത്രാ രേഖകൾ കയ്യിൽ സൂക്ഷിക്കുകയും വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യണമെന്നും നോട്ടീസിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക