തിരുവനന്തപുരം: മിമിക്രി താരവും ഫ്ളവേഴ്സ് കോമഡി ഉത്സവം താരവുമായ തങ്കച്ചന് വിതുര സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. താരത്തിന്റെ നെഞ്ചിലും കഴുത്തിലും പരിക്കേറ്റു.
കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരയ്ക്ക് സമീപത്തു വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. തങ്കച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക