ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരി മരിച്ചു. ജാർഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകൾ അനന്യയാണ് മുങ്ങി മരിച്ചത്. കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിനോടു ചേർന്നുള്ള വെള്ളക്കുഴിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
കുട്ടിയുടെ മാതാപിതാക്കൾ വിശ്രമിക്കുന്ന സമയത്താണ് കുട്ടി പുറത്തേക്ക് പോയത്. കുട്ടി കളിച്ച് പുറത്തേയ്ക്കിറങ്ങിയപ്പോൾ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് വിവരം. ഉടൻ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക