അപകടവാര്‍ത്തകളില്‍ പ്രതികരിച്ച് മിമിക്രി താരവും കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്. ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും തനിക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്കച്ചൻ അറിയിച്ചു.
“എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്നേഹത്തോടെ തങ്കച്ചന്”, താരം ഫേയ്സ്ബുക്കിൽ കുറിച്ചു.
തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെ തുടർന്നു വെട്ടിത്തിരിച്ച കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ജെസിബിയിൽ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരിക്കേറ്റ താരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക