‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ദേവനന്ദ മികച്ചൊരു വേഷവുമായി വീണ്ടും എത്തുന്നു. നവാഗതനായ മനു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദേവനന്ദ വേഷമിടുന്നത്. തിരക്കഥയും മനുവിന്റേതാണ്. ഹൊറർ സൂപ്പർ നാച്വറൽ ഴോണറിലുള്ള ചിത്രത്തിന് ‘ഗു’ എന്നാണ് പേരിട്ടിരിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ ‘മുന്ന’ അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം. ‘മുന്ന’യെന്ന കഥാപാത്രത്തെയാണ് യെദേവനന്ദ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് ‘മുന്ന’യുടെ അച്ഛനാകുന്നത്. അശ്വതി മനോഹരൻ ‘മുന്ന’യുടെ അമ്മയായെത്തുന്നു.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിര്‍മിക്കുന്നു. ഓഗസ്റ്റ് പത്തൊമ്പതിന് പട്ടാമ്പിയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. അതിനു മുന്നോടിയായി ചിത്രത്തിനായി മൂന്നു ദിവസത്തെ അഭിനയക്കളരി കൊച്ചിയിൽ നടന്നു. ദേവനന്ദയടക്കം കുറച്ചു പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ്, ലയാ സിംസൺ എന്നിവരുമാണ് ഈ റിഹേഴ്സൽ ക്യാമ്പില്‍ പങ്കെടുത്തത്.
രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻ പിള്ള രാജു, നിരഞ്ജ് മണിയൻ പിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഗുവില്‍ അണിനിരക്കുന്നുണ്ട്. സംഗീതം ജോനാഥൻ ബ്രൂസ് ആണ്. ചന്ദ്രകാന്ത് മാധവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക