ന്യൂഡല്‍ഹി: ഇലക്ട്രിക് സാങ്കേതികവിദ്യയിലേക്ക് മാറാനുള്ള ശ്രമത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. ഇലക്ട്രിക് വാഹന രംഗത്ത് ഇതിനോടകം തന്നെ ചുവടുറപ്പിച്ച പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് രണ്ടുവര്‍ഷത്തിനകം പത്തു ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നത്.
എസ് യുവി സെഗ്മെന്റില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ നാലു പുതിയ കാറുകള്‍ അവതരിപ്പിച്ച് വിപണി സജീവമാക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ടാറ്റ നെക്സോണിന്റെ പരിഷ്കരിച്ച പതിപ്പായ നെക്സോണ്‍ ഫെയ്സ് ലിഫ്റ്റ്, ഹാരിയര്‍ ഫെയ്സ് ലിഫ്റ്റ്, പഞ്ച് ഇവി, കര്‍വ് ഇവി എന്നിവയാണ് പുറത്തിറക്കാന്‍ പോകുന്ന മോഡലുകള്‍. നെക്സോണ്‍ ഫെയ്സ് ലിഫ്റ്റ് ചിലപ്പോള്‍ ഈ വര്‍ഷം അവസാനം തന്നെ വിപണിയിലെത്തിയേക്കും.
ഇന്റേണല്‍ കമ്പഷന്‍ എഞ്ചിന് (ICE) മോഡലുകളും ഇലക്ട്രിക് വാഹനങ്ങളും (EV) ഇതില്‍ ഉള്‍പ്പെടുമെന്ന് കരുതുന്നു. ഉടനെത്തന്നെ നെക്സോണിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പ് ലോഞ്ച് ചെയ്യും.
2023 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഉത്സവ സീസണിന് തൊട്ടുമുമ്പ് നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിനെ വില്‍പ്പനയ്ക്കെത്തിക്കാനാണ് പദ്ധതി. അപ്ഡേറ്റ് ചെയ്ത നെക്സോണ്‍ EVയും ടാറ്റ ഉടന്‍ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക