തിരുവനന്തപുരം: പുതുപ്പള്ളിയിൽ എൽഡിഎഫും, യുഡിഎഫും രണ്ടായി മത്സരിയ്ക്കുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തട്ടിപ്പുകാർ ചേർന്ന ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന് സുരേന്ദ്രൻ ആരാഞ്ഞു.
എല്ലാ കാര്യങ്ങളിലും യുഡിഎഫിനും, എൽഡിഎഫിനും ഒരേ നിലപാടാണുള്ളത്. ഗണപതി നിന്ദയുടെ കാര്യത്തിലും മാസപ്പടി വാങ്ങിയതിലും ബിജെപിയെ എതിർക്കുന്നതിലുമെല്ലാം ഇവർ രണ്ട് കൂട്ടരും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. എങ്കിൽപ്പിന്നെ ഇരുമുന്നണികൾക്കും പുതുപ്പള്ളിയിൽ ഒരാളെ നിർത്തിയാൽ പോരേയെന്നും, എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക