ഇന്ത്യന്‍ ഇലക്ട്രിക് വിപണിയില്‍ ഒന്നാമനായി കുതിച്ച് ടാറ്റ. നിലവിൽ ഒരു ലക്ഷം വില്പന നേടുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കൾ ടാറ്റയാണ്. നെക്സോണ്‍, ടിഗോര്‍, ടിയോഗ എന്നീ വാഹനങ്ങളാണ് ഒരു ലക്ഷം യൂണീറ്റ് വിറ്റത്.
ഇലക്ട്രിക് കാറുകള്‍ എല്ലാം 1.4 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചതായി ടാറ്റ വ്യക്തമാക്കി. മൂന്നുവര്‍ഷം കൊണ്ടാണ് ടാറ്റ 10000ല്‍ നിന്ന് ഒരു ലക്ഷമായി മാറിയത്. നാലു ഇലക്ട്രിക് വാഹനങ്ങള്‍ക്കൂടി വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ പുതിയ പദ്ധതി. നെക്സോണ്‍ ഇവിയുടെ പരിഷ്കരിച്ച പതിപ്പ്, ഹാരിയര്‍ ഇവി, പഞ്ച് ഇവി, കേര്‍വ് ഇവി തുടങ്ങിയവയായിരിക്കും വാഹനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക