ഇന്ത്യക്കാർക്ക് എന്ന് പ്രിയപ്പെട്ട വാഹനമാണ് ടാറ്റ. ഇന്ത്യന്‍ ഇലക്ട്രിക് വിപണിയില്‍ ഒന്നാമനായി ടാറ്റ എത്തി എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു ലക്ഷം വില്പന നേടുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി ടാറ്റ മാറി എന്നാണ് റിപ്പോർട്ട്.
നെക്സോണ്‍, ടിഗോര്‍, ടിയോഗ എന്നീ വാഹനങ്ങളാണ് ഒരു ലക്ഷം യൂണിറ്റ് വിറ്റത്. ഇലക്ട്രിക് കാറുകള്‍ എല്ലാം 1.4 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചെന്ന് ടാറ്റ വ്യക്തമാക്കി. മൂന്നുവര്‍ഷം കൊണ്ടാണ് ടാറ്റ 10000ല്‍ നിന്ന് ഒരു ലക്ഷത്തിലേക്കെത്തിയത്. നാലു ഇലക്ട്രിക് വാഹനങ്ങള്‍ക്കൂടി വിപണിയിലെത്തിക്കാനാണ് ഇപ്പോൾ ടാറ്റ ഒരുങ്ങുന്നത്.
നെക്സോണ്‍ ഇവിയുടെ പരിഷ്കരിച്ച പതിപ്പ്, ഹാരിയര്‍ ഇവി, പഞ്ച് ഇവി, കേര്‍വ് ഇവി തുടങ്ങിയവയായിരിക്കും പുതുതായി നിറത്തിൽ ഇറക്കുന്ന വാഹനങ്ങൾ എന്നാണ് വിവരം. ഇലക്ട്രിക് കാറുകള്‍ വില്ക്കാന് മാത്രമായി പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും സ്ഥാപിക്കാനൊരുങ്ങുകയാണ് ടാറ്റ എന്നും റിപ്പോർട്ടുകൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക