ക്രിമിനൽ നിയമങ്ങളുടെ കൊളോണിയൽ കാലത്തെ പേരുകൾ മാറ്റി ഹിന്ദി പേരുകൾ നൽകിയതിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പുതിയ പേരുകളുള്ള നിയമങ്ങൾ വെച്ച് രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ മാറ്റിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ബി ജെ പി ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഭാഷാപരമായ സാമ്രാജ്യത്വവുമാണെന്നും സ്റ്റാലിൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക