നമ്മൾ എങ്ങനെയൊക്കെ സൂക്ഷിച്ചാലും കുപ്പിയിൽ ഇട്ടുവച്ച കാപ്പിപ്പൊടി കട്ടപിടിക്കുന്നത് പതിവാണ്. കട്ട കെട്ടിയത് ഏത് സാഹചര്യത്തിലും പിന്നെ നമുക്ക് ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ടാണ്. ഈ അവസ്ഥ കുപ്പി എത്ര കാറ്റു കയറാത്ത അവസ്ഥയിൽ അടച്ചു വച്ചാലും സംഭവിക്കാറുണ്ട്. ചെറിയൊരു പൊടിക്കൈ ചെയ്യുന്നതിലൂടെ കാപ്പിപ്പൊടി കട്ടപിടിക്കുന്നത് നമുക്ക് ഒഴിവാക്കാൻ സാധിക്കും.
ഇതിനായി ആദ്യം തന്നെ കാപ്പിപ്പൊടി അഴിച്ചതിനു ശേഷം ഒരു ചില്ലു കുപ്പിയിൽ ഇട്ടു വയ്ക്കുക. ഇത് നല്ലതുപോലെ അടച്ചതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാപ്പിപ്പൊടി കട്ടപിടിക്കുന്നത് ഒഴിവാക്കും. ഇതുപോലെ കാപ്പിപ്പൊടി ഒരുപാട് നാൾ നമുക്ക് കട്ട പിടിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക