കണ്ണൂർ ജില്ലയിലെ ധർമ്മശാലയിൽ തളിപ്പറമ്പ് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ അടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശ്ശൂർ ജില്ലയിലെ ചേർപ്പ് സ്വദേശിയായ വെളുത്തെടുത്ത് വീട്ടിൽ സജേഷ്(36)ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതരയോടെ ദൂരദർശൻ കേന്ദ്രത്തിന് സമീപത്ത് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജീഷിനെ ഉടൻതന്നെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ധർമ്മശാലയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന സജേഷ് ലോറിക്കടിയിൽ ഉറങ്ങി കിടന്നപ്പോൾ കാലുകൾക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക