ഒരുപാട് നല്ല ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ താരമാണ് നവ്യ നായർ. പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പേസ്റ്റൽ യെല്ലോ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ആയി എത്തിയ നവ്യയുടെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.
കോർഡ് സെറ്റിലുള്ള വസ്ത്രത്തിൽ തിളങ്ങിയ നവ്യ ക്രോപ്പ് ടോപ്പും ലൂസ് പാന്റും അതിനൊപ്പം ഷ്റഗ്ഗും തിരഞ്ഞെടുത്തു. വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള ഗോൾഡൻ നിറത്തിലുള്ള ആക്സസറീസും പിങ്ക് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും നവ്യയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകി. ‘കാറ്റ് നിങ്ങളുടെ മുഖത്ത് ചുംബിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായിഎത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക