കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് നേരെ നടത്തുന്ന ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തിൽ ആണ് സ്റ്റാലിന്റെ വിമർശനം. രാമനാഥപുരത്ത് മത്സ്യത്തൊഴിലാളി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിനെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ദൗർബല്യമാണ് തെളിയിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.
2014 ൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ വർധിച്ച് വരികയാണ്. കൂടുതൽ ബോട്ടുകൾ ഇപ്പോൾ ശ്രീലങ്ക പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികളെ വിട്ടയച്ചാലും ബോട്ടുകൾ വിട്ടു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക