ഇത്തവണത്തെ ഓണം റിലീസുകളിൽ ഒന്നാണ് ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’. ഓഗസ്റ്റ് 24, വ്യാഴാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് 20 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. പല പ്രധാന തീയേറ്ററുകളിലും ബുക്കിങ് ഇനിയും ആരംഭിക്കാനിരിക്കെയാണ് കണക്കുകൾ പുറത്തുവരുന്നത്.
പ്രശസ്ത സംവിധായകന് ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണിത്. ദുൽഖര്‍ നായകനാവുന്ന ചിത്രത്തില്‍ ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ് എന്റർടെയ്നര് ആയിരിക്കും ചിത്രമെന്നാണ് പ്രേക്ഷകര്‍ക്കിടയിലെ പ്രതീക്ഷ. ദുൽഖറിന്റെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്.
ചിത്രത്തിന് വിദേശത്തുനിന്നും മികച്ച വരുമാനം ലഭിക്കുമെന്നാണ് യുകെ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രീ-സെയിൽസ് കണക്കുകൾ വ്യക്തമാക്കുന്നത്. കിങ് ഓഫ് കൊത്ത രണ്ടു കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. കൊത്ത എന്ന സ്ഥലത്തെ രാജു എന്ന റൗഡിയുടെ കഥയാണ് ചിത്രം.
ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ, ഷമ്മി തിലകൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും ചേർന്നാണ് നിർമാണം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക