രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ ഗംഭീര വിജയത്തിനിപ്പുറം ശിവ രാജ്കുമാർ മലയാള സിനിമയിൽ അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ സിനിമയിലാകും ശിവണ്ണ എത്തുക. പൃഥിരാജ് ചിത്രത്തിൽ താനുണ്ടെന്ന് ഉറപ്പിക്കുകയാണ് ശിവ രാജ്കുമാർ.
എയർപോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മലയാള സിനിമയെക്കുറിച്ച് ശിവ രാജ്കുമാർ പറഞ്ഞത്. ‘എനിക്ക് പൃഥ്വിരാജിനെ ഒരുപാട് ഇഷ്ടമാണ്. സിനിമയുടെ പേര് അറിയില്ല. എന്നാൽ അത് സംഭവിക്കുകയാണ്,’ എന്നാണ് താരം പ്രതികരിച്ചത്.
ലൂസിഫറിന്റെ സീക്വൽ ‘എമ്പുരാനി’ലോ ഹോംബാലെയ്ക്കൊപ്പം ഒരുക്കുന്ന ‘ടൈസനി’ലോ ആകും ശിവ രാജ്കുമാർ എത്തുക എന്നാണ് ആരാധകർക്കിടയിലെ ചർച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക