ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ വിജയം ഉറപ്പെന്ന് ശിവസേന ഉദ്ധവ് വിഭാഗം എം.പി പ്രിയങ്ക ചതുർവേദി അവകാശപ്പെട്ടു. അടുത്ത വർഷം ഇന്ത്യ സഖ്യത്തിൽ നിന്നുള്ള പ്രധാനമന്ത്രിയായിരിക്കും രാജ്യം ഭരിക്കുക. അതുകൊണ്ട് ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമാണെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.
ഇന്ത്യ സഖ്യം മുൻപന്തിയിലുണ്ട്. ഓരോ സീറ്റിലും ആരാണ് മികച്ചതെന്ന് സഖ്യം ചർച്ച ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വാരണാസി മണ്ഡലത്തിൽ നിന്ന് മത്സരിച്ചാൽ ഉറപ്പായും വിജയിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ ദുരിതങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയെല്ലാം രാജ്യത്ത് വർദ്ധിച്ചുവരുന്നു. ഇതെല്ലാം ജപ്രിയങ്ക ചോദ്യം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക