തമിഴ് സിനിമയിലെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജെ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ള്യുവിന്റെ 7 സീരീസ് വാഹനം സ്വന്തമാക്കി. 1.70 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. നിരവധി സവിശേഷതകളുള്ള കാർ ആണ് ബിഎംഡബ്ള്യു 7 സീരീസ്.
ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ഈ കാറിന്റെ പ്രത്യേകത. ബിഎംഡബ്ല്യു 7 സീരീസ് പ്രൊട്ടക്ഷന്‍ വാഹനങ്ങളില്‍ മൈല്‍ഡ് ഹൈബ്രിഡ് ടര്‍ബോചാര്‍ജ്ഡ് 4.4 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്. 523എച്പി കരുത്തും പരമാവധി 750 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്ജിന് സാധിക്കും.
വിജയ് നായകനായ ലിയോ സിനിമയാണ് ലോകേഷിന്റേതായി ഇനി വരാനിരിക്കുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 19നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക