വാട്സ്ആപ്പിൽ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. അയച്ച ഫോട്ടോകൾ, വീഡിയോകൾ, GIF-കൾ, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്ഷൻ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കു . എന്നാൽ എഡിറ്റിംഗ് ഫീച്ചർ അടിക്കുറിപ്പുകളിലേക്കും വ്യാപിപ്പിക്കുന്നതായുള്ള ശ്രമത്തിലാണ് ഡവലപ്പർമാർ എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
വാട്സ്ആപ്പിന്റെ എഡിറ്റ് മെസേജ് ഫീച്ചറിന് സമാനമാണ് ക്യാപ്ഷൻ എഡിറ്റ് ചെയ്യുന്ന പുതിയ ഫീച്ചറും. ഒരു ഫോട്ടോയോ വീഡിയോയോ അയച്ച് 15 മിനിറ്റിനുള്ളിൽ മീഡിയ ക്യാപ്ഷൻ എഡിറ്റ് ചെയ്യാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക