തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിയ്ക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് തുളസിയിൽ തേൻ ചേർത്ത് കഴിക്കുന്നത്. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കും.
ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രതിരോധിക്കാനും കോള്‍ഡ് മാറാനും വരാതിരിയ്ക്കാനുമുള്ള നല്ലൊരു വഴിയാണിത്. ചുമയും ശ്വാസകോശസംബന്ധവുമായ അസുഖങ്ങള്‍ മാറാനും വരാതെ തടയാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക