ഷെയിൻ നിഗം സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്രൈം ഡ്രാമ ‘വേല’യുടെ ട്രെയ്ലര് ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’യുടെ പ്രദർശനത്തിനൊപ്പം പ്രേക്ഷകരിലേക്ക് എത്തുന്നു. നാളെ, ഓഗസ്റ്റ് 24നാണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്.
സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസുമാണ്. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്രൈം ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വേല. ഷെയ്ൻ നിഗം പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എം സജാസ് ആണ് വേലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. പാലക്കാടും പരിസര പ്രദേശത്തുമാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക