തിരുവനന്തപുരം: ഓണത്തിന് പരമാവധി ബസുകൾ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസിക്ക് സിഎംഡി നിർദേശം നൽകി. നാളെ മുതൽ 31 വരെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് നിർദേശം. ഇതിനായി കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.
ഉത്സവകാലത്ത് പരമാവധി സർവീസുകൾ നടത്തി കളക്ഷൻ വർധിപ്പിക്കുകയാണ് കെഎസ്ആർടിസി മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് സിഎംഡിയുടെ നിർദേശങ്ങൾ അറിയിച്ചത്. അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ബസുകളും പണി പൂർത്തീകരിച്ച് സർവീസിന് ഇറക്കണം. കൂടുതൽ ജീവനക്കാരെ ഡ്യൂട്ടിയിൽ നിയോഗിക്കണം. പ്രതിദിന ലക്ഷ്യം 9 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക