മോന്സണ് മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ് അറസ്റ്റിലായി. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ക്രൈംബ്രാഞ്ച് ലക്ഷ്മണിനെ അറസ്റ്റ് ചെയ്തത്. കോടതി നിര്‍ദേശമുള്ളതിനാല്‍ ലക്ഷ്മണിനെ ജാമ്യത്തില്‍ വിട്ടു. കേസിലെ നാലാം പ്രതിയാണ് ഇദ്ദേഹം.
ഇന്ന് രാവിലെയാണ് ഐജി ലക്ഷ്മണ് ചോദ്യം ചെയ്യലിനായി കളമസേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. ചോദ്യംചെയ്യലിനായി ഇന്ന് ഹാജരാകുമെന്ന് ലക്ഷ്മണ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലക്ഷ്മണിന്റെ അറസ്റ്റ് വ്യാഴാഴ്ചവരെ കോടതി തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക