ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ഇന്നാണ് സോഫ്റ്റ് ലാൻഡ് ചെയ്യുന്നത്. ദൗത്യം വിജയത്തിൽ എത്താൻ ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍ ആണ് ഇപ്പോൾ. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ പ്രാര്‍ത്ഥിക്കുന്നത്.
ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഋഷികേശിലെ പരമാർഥ് നികേതനിലെ ഗംഗയുടെ പുണ്യതീരം മുതൽ അമേരിക്കയുടെ ഹൃദയഭാഗം വരെ ചന്ദ്രയാൻ-3 ന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തി എന്നാണ് പുറത്തു വരുന്ന വിവരം.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ലാൻഡിംഗിന് മുന്നോടിയായി ഋഷികേശിലെ പരമാർഥ് നികേതൻ ഘട്ടിൽ കൈകളിൽ ത്രിവർണ്ണ പതാകയുമായി ഗംഗാ ആരതി അവതരിപ്പിച്ചു.ലക്നൗവിലെ അലിഗഞ്ച് ഹനുമാന് ക്ഷേത്രത്തില്‍ ഇന്ന് പ്രത്യേക പൂജകളും പ്രാര്‍ത്ഥന ചടങ്ങുകളും നടത്തി. യുപിയിലെ മൊറാദബാദില്‍ വിശ്വാസികള്‍ ഒന്നിച്ചൂകൂടി ചന്ദ്രയാന്റെ പോസ്റ്ററുകള്‍ കൈയിലേന്തി പ്രാര്‍ത്ഥന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക