നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിലുണ്ട്.
ആവിയിൽ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കുകയും ചെയ്യുന്നു. ന്യൂട്രീഷൻ റിസർച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കുറച്ച് ഹൃദയത്തിനും രക്തധമനികൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത ബ്രൊക്കോളി കുറയ്ക്കുമെന്നും പഠനത്തിൽ തെളിഞ്ഞു.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രൊക്കോളിയുടെ ഒരു പ്രധാന ഘടകം സൾഫോറാഫെയ്ൻ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കൽ ആണ്. ബ്രോക്കോളിക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക