ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കുറുക്കൻ ഒടിടിയിലെത്തി. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ജൂലൈ 27ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് കുറുക്കൻ. നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ മബാ സുബൈർ ആണ് ചിത്രം നിർമ്മിച്ചത്. ഒരു കോമഡി എന്റർടെയ്നറായ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്.
മനോജ് റാംസിങ് ആണ് തിരക്കഥയൊരുക്കിയത്. സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടി നൽകിയ മിന്നാമിനുങ്ങിന്റെ രചയിതാവാണ് മനോജ് റാംസിങ്. ഛായാഗ്രഹണം നിർവഹിച്ചത് ജിബു ജേക്കബ്. എഡിറ്റർ: രഞ്ജൻ എബ്രഹാം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം നൽകിയത്.
‘കുറുക്കനി’ല് ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യട്ടീവ്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ്. ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ, ഫോട്ടോ പ്രേംലാൽ പട്ടാഴി എന്നിവരാണ് കുറുക്കന്റെ മറ്റ് അണിയറ പ്രവര്ത്തകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക