എംഡിഎംഎയുമായി മുൻ മിസ്റ്റർ ട്രിവാൻഡ്രം റണ്ണർ അപ്പ് അറസ്റ്റിൽ. പൂജപ്പുര ചാടിയറ സ്വദേശി രാജീവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 13.460 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളി പൂജപ്പുര സ്വദേശി അഖിലും അറസ്റ്റിലായി. പൂജപ്പുര പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അതേസമയം 24 മണിക്കൂറിനുള്ളിൽ ചെക്ക്പോസ്റ്റുകളിൽ ആകെ 155 പരിശോധനകൾ നടത്തിയതായി ആരോഗ്യ ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോർജ്. പാൽ, പാലുല്പന്നങ്ങളുടെ 130 സർവൈലൻസ് സാമ്പിളുകൾ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തിൽ 17 സാമ്പിളുകളും പച്ചക്കറികളുടെ 8 സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സർവൈലൻസ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ 7 സ്റ്റാറ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക