ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചതായി റിപ്പോർട്ട്. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) വേദി കൊണ്ട് ചികിത്സയിലിരിക്കെ മരിച്ചത്. സോമന്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്.
സോമനെ വെടിവച്ച അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായിരുന്നു. വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പ്രസാദ്. ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക