എല്ലാവർഷത്തേതും പോലെ പതിവ് തെറ്റിക്കാതെ ഈ വർഷവും ഓണത്തിന് റെക്കോർഡ് മദ്യ വില്പനയുമായി ബെവ്കോ ഔട്ട്ലെറ്റുകൾ. 665 കോടി രൂപയുടെ മദ്യമാണ് ഓണം പ്രമാണിച്ച് കഴിഞ്ഞ എട്ടു ദിവസങ്ങളിൽ മലയാളി കുടിച്ചുതീർത്തത്. കഴിഞ്ഞവർഷം ഇത് 624 കോടി ആയിരുന്നു.
ഉത്രാട ദിനത്തിൽ മാത്രം 116.2 കോടി രൂപയുടെ മദ്യമാണ് ബെവ്കോയിലൂടെ കേരളത്തിൽ വിറ്റത്. ഇരിങ്ങാലക്കുടയിലെ ബെവ്കോ ഔട്ട്ലെറ്റ് വഴിയാണ് ഏറ്റവും കൂടുതൽ മദ്യ വില്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റിൽ നിന്നും വിറ്റു പോയത്. 6.32 ലക്ഷം രൂപയുടെ വിൽപ്പനയുമായി ചിന്നക്കനാൽ ഔട്ട്ലെറ്റിൽ ആണ് ഏറ്റവും കുറവ് വിൽപ്പന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക