ഈ ഓണക്കാലത്ത് 106 കോടിയുടെ റെക്കോർഡ് വില്പന കൈവരിച്ച് കൺസ്യൂമർഫെഡ്. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണ് കൺസ്യൂമർഫെഡ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിലെ വിലക്കയറ്റത്തിന് തടയിടാൻ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രധാന പങ്ക് വഹിച്ചുവെന്നും, ഈ ഓണക്കാലത്ത് കേരളം പട്ടിണിയാകുമെന്നും, അവശ്യസാധനങ്ങൾക്ക് പോലും ദൗർലഭ്യമായിരിക്കുമെന്നും പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് ഓണച്ചന്തകളിലെ വൻതിരക്കും വില്പന വർധനവും തെളിയിക്കുന്നതെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് വ്യക്തമാക്കി.
സാധാരണക്കാർക്ക് മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സഹായത്തോടെ സഹകരണവകുപ്പ് കൺസ്യൂമർഫെഡ് മുഖേനെ നടപ്പിലാക്കിയ ഓണച്ചന്തകളിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക