ആധാർ കാർഡ് പുതുക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. ആധാർ കാർഡ് സെപ്റ്റംബർ 14 വരെ പുതുക്കാവുന്നതാണ്. ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും. 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധിയും സെപ്റ്റംബർ 30നാണ് അവസാനിക്കുന്നത്.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷൻ നൽകാനും നാമനിർദ്ദേശം ഒഴിവാക്കാനും ഉള്ള സമയപരിധിയും സെപ്റ്റംബർ 30ഓടെ അവസാനിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക