തിരുവനന്തപുരം: മികവുറ്റ രീതിയിലാണ് സർക്കാർ ഓണാഘോഷ പരിപാടികൾ നടത്തുന്നതെന്ന് മന്ത്രി ആന്റണി രാജു. പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാത്ത തരത്തിൽ അതിഗംഭീരമായാണ് ഇത്തവണ ഓണാഘോഷമെന്ന് അദ്ദേഹം പറഞ്ഞു. ജാതിമത ചിന്തകളെ അകറ്റി നിർത്തി എല്ലാവരെയും സമമായി കാണുന്നതാണ് കേരളത്തിന്റെ സംസ്കാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെയ്യാർ ഡാമിൽ നടന്ന സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഓണം വാരാഘോഷത്തിന്റെ നടത്തിപ്പിനെക്കുറിച്ച് സംസാരിച്ചത്.
ഓഗസ്റ്റ് 28 നാണ് നെയ്യാർ ഡാമിലെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. സെപ്തംബർ ഒന്നിന് പരിപാടികൾ സമാപിക്കും. നെയ്യാർ ഡാം പരിസരത്ത് നടന്ന ചടങ്ങിൽ സംഗീത പരിപാടികളും നൃത്തസന്ധ്യയും ഉൾപ്പെടെ നിരവധി കലാപരിപാടികൾ അരങ്ങേറി. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, പങ്കജകസ്തൂരി എംഡിജെ ഹരീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക