ഇന്ത്യയിലെ ഐക്കണിക് വാച്ച്, ആക്സസറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് യുവ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ടയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഫാസ്റ്റ്ട്രാക്കിന്റെ പുതിയ ബ്രാൻഡ് കാമ്പെയിനായ ‘ബി ബോത്ത്’-ൽ നായകനാകുന്നതും വിജയ് ദേവരകൊണ്ടയാണ്. വൈരുദ്ധ്യാത്മകമായ ആശയങ്ങൾ, വിശ്വാസങ്ങൾ, മനോഭാവങ്ങൾ എന്നിവയുമായി യുവാക്കൾ അനായാസമായി പൊരുത്തപ്പെടുന്നതിനെ ഈ കാമ്പെയിൻ ആഘോഷിക്കുന്നു.
വിപരീത ഘടകങ്ങൾ സംയോജിക്കുന്ന ഡിസൈൻ സവിശേഷതകളുള്ള 15 അദ്വിതീയ വാച്ചുകളുടെ ശേഖരം ഈ കാമ്പെയിൻ ഉയർത്തിക്കാട്ടുന്നു. ഈ വാച്ചുകളിൽ സ്കെലിറ്റല്‍ ഓട്ടോമാറ്റിക്, ക്രോണോഗ്രാഫുകൾ, യുവാക്കൾക്കുള്ള മൾട്ടിഫംഗ്ഷൻ ഡിസൈനുകൾ, യുവതികൾക്കുള്ള ബ്ലിംഗ് റോസ് ഗോൾഡ്, ബ്രേസ്ലെറ്റ് ഡിസൈനുകൾ എന്നിവ ഉൾപ്പെടുന്നു. 2995 രൂപ മുതൽ 9995 രൂപ വരെയാണ് ഫാസ്റ്റ്ട്രാക്ക് ‘ബി ബോത്ത്’ ശേഖരത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക