എസ്ബിഐയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അപ്രന്റീസ്ഷിപ്പിന് അവസരം. സെപ്റ്റംബർ 21 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആകെ 6160 ഒഴിവുകളിൽ 424 ഒഴിവുകളും കേരളത്തിലാണ്. താല്പര്യമുള്ളവർക്ക് www.sbi.co.in/careers എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 20 നും 28നും ഇടയിൽ പ്രായമുള്ള അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നാഷണൽ അപ്പ്രെന്റിസ്ഷിപ്പ് പ്രമോഷൻ സ്കീം അഭിരുചി പരീക്ഷയിൽ ഉദ്യോഗാർത്ഥി യോഗ്യത നേടിയിരിക്കണം.
ഒരു വർഷം കാലാവധിയുള്ള അപ്രന്റീസ്ഷിപ്പിന് 15,000 രൂപ സ്റ്റൈപ്പന്റ്റ് ആയി ലഭിക്കും. ഒക്ടോബർ മാസത്തിലോ നവംബർ മാസത്തിലോ ഓൺലൈനായി നടത്തുന്ന പരീക്ഷയിൽ ജനറൽ/OBC /EWS വിഭാഗങ്ങളിലുള്ളവർക്ക് 300 രൂപയാണ് അപേക്ഷ ഫീസ്. ഏത് സംസ്ഥാനത്തേക്കാണോ ഉദ്യോഗാർത്ഥി അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം. ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ആൻഡ് റീസണിങ് എബിലിറ്റി, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നീ നാല് വിഭാഗങ്ങളിലായി 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ഒരു മാർക്കിന്റെ 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. 15 മിനിറ്റ് ആണ് ഓരോ വിഭാഗത്തിന്റെയും സമയപരിധി
പ്രതികരിക്കാൻ ഇവിടെ എഴുതുക