പത്തനംതിട്ട: ശബരിമല വനമേഖലയിൽ കനത്ത മഴ തുടരുന്നു. മൂഴിയാർ ഡാമിന്റെയും മണിയാർ ബാരേജിന്റെയും ഷട്ടറുകൾ തുറന്നു. മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വനമേഖലയിൽ ഉരുൾപൊട്ടിയതായി റിപോർട്ടുണ്ട്. പമ്പാനദിയിൽ ജലനിരപ്പ് ഗണ്യമായ ഉയർന്നു. ഗവി റൂട്ടിൽ മണ്ണിടിഞ്ഞ് വാഹനഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്. ആങ്ങമൂഴിയിൽ നിന്നും ഗവിയിലേക്കുള്ള റൂട്ടിലാണ് മണ്ണിടിഞ്ഞ് വീണത്.
കക്കാട്ടാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക