ഇന്നത്തെ കാലത്ത് ബ്രെഡ് വാങ്ങാത്ത വീടുകളില്ല. പ്രഭാത ഭക്ഷണമായും മറ്റും ബ്രെഡിന്റെ ഉപയോഗം ഏറെ കൂടുതലാണിപ്പോൾ. അതുകൊണ്ടു തന്നെ വാങ്ങുമ്പോൾ നല്ല ബ്രെഡ് തെരഞ്ഞെടുക്കേണ്ടത് നിർബന്ധമാണ്.
വൈറ്റ് ബ്രെഡ് അപകടകാരിയാണെന്ന പഠനങ്ങൾ പുറത്തുവന്നതോടെ പലരും ബ്രൗൺ ബ്രെഡിലേക്ക് മാറി. ബ്രൗൺ ബ്രെഡിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ അറിയാം..
ബ്രൗൺ ബ്രെഡിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ധാന്യങ്ങൾ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് ഇത് കുറക്കും. പ്രമേഹ രോഗികൾക്ക് ബ്രൗൺ ബ്രെഡ് വാങ്ങാവുന്നതാണ്. ബ്രൗൺ ബ്രെഡിൽ അടങ്ങിയ ഫൈബർ ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും.
മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകും. ബ്രൗൺ ബ്രെഡ് കുടലിലൂടെയുള്ള വസ്തുക്കളുടെ ഒഴുക്ക് വേഗത്തിലാക്കും. ഹെമറോയ്ഡ് പ്രശ്നങ്ങളും മലബന്ധവും ഉള്ളവർക്ക് ബ്രൗൺ ബ്രെഡ് പരീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക