ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി യുജിസി. ഇക്കാര്യം യുജിസി സര്‍വകലാശാലകളെ അറിയിച്ചു.
വിദ്യാര്‍ഥികളുടെ അഡ്മിഷന് സമയത്ത് പ്രസ്തുത രേഖകള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതിനായി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും ആധാർ നമ്പര്‍ രേഖപ്പെടുത്തുന്നത് പരിഗണിക്കാനിരിക്കെയാണ് നിര്‍ദേശവുമായി യു ജി സി രംഗത്തെത്തിയത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ യുഐഡിഎഐയുടെ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്നും യുജിസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക