അമർ അക്ബർ അന്തോണി എന്ന നാദിർഷ സംവിധാനം ചെയ്തെത്തിയ ചിത്രത്തിലൂടെയാണ് മീനാക്ഷി പ്രേക്ഷകർക്ക് സുപരിചിതയായത്. ചിത്രത്തിലെ പാത്തു എന്ന സുപ്രധാന വേഷത്തിൽ മീനാക്ഷി തിളങ്ങി.
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. മീനാക്ഷിക്ക് സിനിമ ജീവിതത്തിൽ ലഭിച്ച മികച്ച തുടക്കം കൂടിയായിരുന്നു ആ ചിത്രം.
പിന്നീട് മോഹൻലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിലേക്കും അവിടെനിന്ന് മറ്റു ചിത്രങ്ങളിലേക്കും മീനാക്ഷി ചുവടുവച്ചു. തന്റെ വിശേഷങ്ങളെല്ലാം മീനാക്ഷി ആരാധകരുമായി പങ്കുവക്കാറുണ്ട്.
ഇപ്പോഴിതാ ഓണമങ്ങ് ഓടിപ്പോയല്ലോ എന്ന സങ്കടത്തിലാണ് മീനാക്ഷി. തന്റെ ഓണചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. കമെന്റ് നൽകിയവരോടെല്ലാം മറുപടി നൽകുവാനും മീനാക്ഷി മറന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക