സൗദിയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാന കമ്പനി കോഴിക്കോട് – റിയാദ് സെക്ടറിൽ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നു. ഇതോടെ നാല് സർവീസുകൾ എന്നത് ആറാകും.
കൂടാതെ വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുകൾ ഉണ്ടാകുകയും ചെയ്യും. റിയാദിൽ നിന്ന് പ്രാദേശിക സമയം രാത്രി 12.40 നു പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 8. 20ന് എത്തും.
അതേസമയം, പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നത് ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ സഹായകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക