തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ ഈ മാസം 23 വരെ പേര് ചേർക്കുവാനാകും. കരട് പട്ടിക ഈ മാസം എട്ടിനും അന്തിമ പട്ടിക അടുത്തമാസം 16നും പ്രസിദ്ധീകരിക്കും.
മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ പട്ടിക പുതുക്കിയിരുന്നു.
ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായ അർഹതപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനുമാണ് സംക്ഷിപ്ത പുതുക്കൽ നടത്തുന്നത്.
പട്ടികയിൽ പേര് ചേർക്കുവാനും തിരുത്താനും sec.kerala.gov.in സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക