പുതുപ്പള്ളി നാളെ ബൂത്തിൽ എത്തും. മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ നടക്കും.
യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൽഡിഎഫിന് വേണ്ടി ജെയ്ക്ക് സി തോമസും എൻഡിഎയ്ക്കു വേണ്ടി ജി. ലിജിൻ ലാലുമാണ് മത്സരിക്കുന്നത്.
ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ലൂക്ക് തോമസ് ഉൾപ്പെടെ നാല് പേർ കൂടി മത്സര രംഗത്തുണ്ട്. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടർമാരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക