മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ സര്‍വകാല തകര്‍ച്ചയിൽ. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ പത്ത് പൈസ ഇടിഞ്ഞ് 83.14 ആയിരുന്നു മൂല്യം. അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില കൂടിയതും അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലായിരുന്നു ബുധനാഴ്ച അമേരിക്കന്‍ ഡോളര്‍. ഇതിന് പുറമെയാണ് ക്രൂഡ് ഓയിലിന്റെ വിലയിലെ ഉയർച്ച കൂടി രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ 83.08 രൂപയിലായിരുന്നു വ്യാപാരം ആരംഭിച്ചത്.
പല സമയങ്ങളില്‍ 83.02 വരെ താഴുകയും 83.18 വരെ ഉയരുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10 പൈസയുടെ ഇടിവോടെ 83.14ലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക