ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന് ചന്ദ്രബോസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. സുഭാഷ് ചന്ദ്രബോസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുമെന്ന വാഗ്ദാനം പാര്‍ട്ടി പാലിക്കുന്നില്ലെന്നാരോപിച്ചാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. 2016 ല്‍ ബിജെപിയില്‍ ചേര്‍ന്ന ചന്ദ്രബോസ് അതേ വര്‍ഷം ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്കും 2019 ല്‍ ലോക്സഭയിലേക്കും മത്സരിച്ചിരുന്നു.
‘ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്രബോസിന്റെയും പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ എന്നെ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല,’ എന്നായിരുന്നു ചന്ദ്രബോസിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക