ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ ഇന്ന് റിലീസാകും. ചിത്രത്തിന് വമ്പൻ റിലീസാണ് കേരളത്തിലും തമിഴ്നാട്ടിലും ഒരുങ്ങിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
തമിഴ്നാട്ടിൽ 450ലധികം സെന്ററുകളിലായി 650 സ്ക്രീനുകളിൽ ചിത്രം എത്തുന്നു. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളും തമിഴ്നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും.
കേരളത്തിൽ 270 സെന്ററുകളിലായി 350 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്ക്രീനുകളും എന്ന റിക്കാർഡാണ് ജവാനിലൂടെ നേടുന്നതെന്ന് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക