മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പിറന്നാളാശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ’ എന്നാണ് പിണറായി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആരാധകരടക്കം സിനിമ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി താരത്തിന് പിറന്നാൾ ആശംസകൾ അറിയിക്കാൻ വീട്ടിൽ എത്തിയ ആരാധകരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ബാൽക്കണിയിലെത്തിയ മമ്മൂട്ടി ആരാധകരുടെ ആശംസ ഏറ്റുവാങ്ങി അഭിവാദ്യം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക