ഷൂ ലേസ് കെട്ടാന്‍ കുനിയുന്നതിനിടെ തലയിലേക്ക് ജാവലിന്‍ സ്റ്റിക്ക് തറച്ചുകയറി വിദ്യാര്‍ത്ഥി മരിച്ചു. ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്കൂളില്‍ താലൂക്കുതല മത്സരത്തിനായുള്ള പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. ഹുജേഫ ജാവലിന്‍ എറിഞ്ഞതിന് പിന്നാലെ സുഹൃത്ത് അത് തിരിച്ചെറിഞ്ഞതറിയാതെ അപകടം സംഭവിക്കുകയായിരുന്നു.
ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞ ഹുജേഫയുടെ തലയിലേക്ക് ജാവലിന്‍ കൊണ്ടതോടെ താഴെ വീണെന്നും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണല്‍ എസ്പി അതുല്‍ ജെന്‍ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക