തൈരിന്റെ ഗുണങ്ങൾ നമുക്ക് എല്ലാവർക്കും അറിയുന്നതാണ്. വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഡയറ്റിൽ തൈര് ഉൾപ്പെടുത്ത രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും.
എന്നാൽ തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഇതിലേറെ ഗുണകരമാണ്. ധാരാളം പോഷകങ്ങളാല്‍ സമ്പന്നമായ തേൻ വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ്.
പ്രൃതിദത്തമായ എനര്‍ജി ബൂസ്റ്റര്‍ അഥവാ ഉന്മേഷം പകരാൻ തേൻ സഹായിക്കും. തൈര് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. തേനും ആന്റി ബാക്റ്റീരില്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുന്നത് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും തൈരും തേനും ചേർത്ത് കഴിക്കുന്നത് സഹായിക്കും. കൂടാതെ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക