പുതുപ്പള്ളിയിൽ തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ലെന്ന് വ്യക്തമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എംഎൽഎ ഓഫീസ് വേണമെന്നില്ല എന്നും അത് ഉമ്മൻചാണ്ടി തെളിയിച്ചിട്ടുള്ളതാണ് എന്നും ആ ശൈലി തുടരാനാണ് തൽക്കാലം തീരുമാനമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച പുതുപ്പള്ളിക്ക് നന്ദി പറയാൻ മണ്ഡലത്തിലൂടെ ചാണ്ടി ഉമ്മൻ പദയാത്രനടത്തുകയാണ്. വാകത്താനത്തുനിന്നുമാണ് പദയാത്ര തുടങ്ങിയത്. മണ്ഡലത്തിൽ 26 കിലോമീറ്ററോളം നടന്ന് ആളുകളെ നേരിട്ട് കണ്ട് നന്ദി പറയുകയാണ് ലക്ഷ്യം. അകലക്കുന്നം ചെങ്ങളത്തായിരിക്കും പദയാത്ര അവസാനിക്കുന്നത്. ഉച്ചവരെ നാല് പഞ്ചായത്തുകൾ നടന്നു തീർക്കാനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം ആരോഗ്യസ്ഥിതിയെയും ചികിത്സയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും ആവശ്യമെങ്കിൽ ഡയറികുറിപ്പ് പുറത്തു വിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക