പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് ആണ് പിടിയിലായത് . അടൂർ ആനന്ദപ്പള്ളി സ്വദേശി ആർ രഞ്ജിത്തിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്ന് അറിയിച്ചത് പ്രകാരം അടൂർ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും പിന്നാലെ പോക്സോ വകുപ്പടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തെന്നും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക