മലപ്പുറം താനൂരില്‍ മതില് ഇടിഞ്ഞുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഫസല്‍ – അഫ്സിയ ദമ്പതികളുടെ മൂന്ന് വയസുകാരനായ മകന് ഫര്സീന് ആണ് മരിച്ചത്. തിങ്കളാഴ്ച (11.09.2023) രാവിലെയാണ് സംഭവം ഉണ്ടായത്.
മുറ്റത്ത് കളിക്കുമ്പോള്‍ കുഞ്ഞിന് മതില് മുകളിലേക്ക് വീഴുകയായിരുന്നു. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. കളിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് മതില് വീഴുകയായിരുന്നു. ഉടന്‍തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം ഈ മതിലിന് നേരത്തെ തന്നെ പ്രശ്നമുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക